ഈ ബ്ലോഗ് തിരയൂ

2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

കഥ : ഉപഗുപ്തം

 നഗരത്തിലെ സിനിമാതീയേറ്ററിലെ ക്യൂവില്‍ നില്‍ക്കുകയായിരുന്നു കരുണയിലെ വാസവദത്തയും നളിനിയിലെ നായികയും
"എങ്കിലും ഈ ആണുങ്ങളുടെ മനസ്‌ വല്ലാത്തതാണ്‌" ദിവാകരനെ ഓര്‍ത്തു നെടുവീര്‍പ്പിട്ടു കൊണ്ട്‌ നളിനി പറഞ്ഞു.
"ഞാനെത്രയൊക്കെ താണുകേണു പറഞ്ഞതാ, മൂശേട്ടാ!" ഒന്നു നിര്‍ത്തി വാസവദത്തയുടെ മുഖത്തേയ്ക്കു നോക്കി നളിനി തുടര്‍ന്നു, "നിന്റെയും അനുഭവം ഇതു തന്നെയായിരുന്നില്ലേ?"
"ഹേയ്‌, എന്റെ പ്രശ്നത്തിനു കാരണം ഞാന്‍ തന്നെയായിരുന്നു." ചോദ്യരൂപത്തില്‍ തന്നെ നോക്കുന്ന നളിനിയോടായി വാസവദത്ത തുടര്‍ന്നു. "തോഴിയെ പറഞ്ഞയയ്ക്കാതെ ഞാന്‍ തന്നെ പോയിരുന്നെങ്കില്‍ ഉപഗുപ്തന്‍ വരുമായിരുന്നു. തീര്‍ച്ച അന്ന്‌ വരാന്‍ കഴിയാത്ത കുറ്റബോധം കൊണ്ടല്ലേ ചുടുകാട്ടില്‍ വന്ന്‌ എന്റെ മുന്നിലിരുന്ന്‌ അയാള്‍ കരഞ്ഞത്‌."

1 അഭിപ്രായം:

  1. പാവപ്പെട്ട ഉപഗുപ്തന്‌ കാശ്‌ തികയാഞ്ഞതുകൊണ്ടാണ്‌ അങ്ങേര്‌ വരാന്‍ വൈകിയത്‌ എന്നും പറയപ്പെടുന്നുണ്ട്‌ സാര്‍.

    മറുപടിഇല്ലാതാക്കൂ